75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി.
കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കില്‍ മാറ്റമില്ല. നിലവിലുള്ള സ്ലാബ് അതേപടി തുടരും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരുമാന നികുതിയില്‍ പ്രത്യേക ഇളവുണ്ട്. 75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. പെന്‍ഷന്‍, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഇളവ്. സ്വാതന്ത്ര്യത്തിന്‍റെ 75ആം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.
പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. നികുതി പുനപ്പരിശോധനക്കുള്ള സമയം മൂന്ന് വര്‍ഷമാക്കി കുറച്ചു. നേരത്തെ ആറ് വര്‍ഷമായിരുന്നു.
ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കും. സുതാര്യത ഉറപ്പുവരുത്തുന്നതിനാണിതെന്ന് മന്ത്രി പറഞ്ഞു.
ബജറ്റില്‍ ഊന്നല്‍ ആരോഗ്യ മേഖലക്ക്
ചരിത്രത്തിലാദ്യമായി കടലാസ് രഹിത ബജറ്റുമായി എത്തിയ കേന്ദ്ര ധനമന്ത്രി നി൪മല സീതാരാമൻ ആരോഗ്യ മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലക്ക് വകയിരുത്തിയത് 137% അധികം തുക.
ആതുരാലയങ്ങൾ, ലാബുകൾ എന്നിവക്ക് ധനസഹായം, 602 ജില്ലകളിലായി തീവ്ര പരിചരണ ബ്ലോക്കുകൾ, 15 എമ൪ജൻസി ഓപ്പറേഷൻ കേന്ദ്രങ്ങൾ രണ്ട് മൊബൈൽ ആശുപത്രികൾ, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി 50 ആശുപത്രികളുമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കോവിഡ് വാക്സിനായി 35000 കോടി രൂപയും വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷത്തി പതിനെട്ടായിരം കോടി രൂപയും റെയിൽവെ മന്ത്രാലയത്തിനായി ഒരു ലക്ഷത്തിന് പതിനായിരം കോടി രൂപയും ബജറ്റ് വകയിരുത്തി.
സ്വാശ്രയ ഇന്ത്യ എന്ന ആശയം മുൻ നി൪ത്തിയാണ് മിക്ക പദ്ധതികളും ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാ൪ക്ക് ആത്മവിശ്വാസം നൽകുന്നതാണ് ബജറ്റെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.