സംഘര്‍ഷം തുടരുന്ന വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്. അക്രമികള്‍ നൂറുകണക്കിന് കടകളും വാഹനങ്ങളുമാണ് കഴിഞ്ഞ ദിവസം തീവെച്ച് നശിപ്പിച്ചത്. രാത്രി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതി വിദ്യാര്‍ഥികള്‍ ഉപരോധിച്ചു.
ഡല്‍ഹി സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതിര്‍ത്തി അടച്ചുവെന്ന് പോലീസും പറയുന്നു. അതേ സമയം വടക്കുകിഴക്കന്‍ ഡല്‍ഹി കത്തുകയാണ്. പൊലീസ് നിഷ്ക്രിയത്വം തുടരുന്നുവെന്നാണ് ആരോപണം. ജി.ടി ആശുപത്രിയില്‍ മാത്രം 150 പേരാണ് പരിക്കുകളോടെ ചികിത്സ തേടിയത്. ഇതില്‍ 35 പേരുടെ നില ഗുരുതരമാണ്. ചന്ദ്ബാദ്, കർവാൽ നഗർ, മൗജ്പൂർ, ഭജൻപുര, വിജയ് പാർക്ക്, യമുന വിഹാർ, കദംപുരി എന്നിവിടങ്ങളില്‍ സംഘര്‍ഷം ആവര്‍ത്തിക്കുകയാണ്. രാത്രി വൈകി കെജ്രിവാളിന്റെ വസതി ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. ഡൽഹി സംഘർഷത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഉപരോധിച്ചത്.
നിരോധനാജ്ഞ നിനില്‍ക്കെ റോഡുകളിലും ചെറു ഇടവഴികളിലും സംഘങ്ങളായി ആയുധമേന്തിയവര്‍ തുടരുകയാണ്. കല്ലേറും വാഹനങ്ങളും വീടുകളും അഗ്നിക്കിരയാക്കലും തുടരുന്നു.