India National

ലോക്ക്ഡൗൺ ഒരു പരിഹാരമല്ല; കർണാടകയിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതായി യെദ്യൂരപ്പ

തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക

തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക. നഗര ചുമതലയുള്ള കമീഷനർ ഒരാഴ്​ചത്തേക്ക്​ കൂടി ലോക്​ഡൗൺ നീക്കണമെന്ന ആവശ്യം അറിയിച്ചതിന്​ പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.

കോവിഡ്​ വ്യാപനം തടയാൻ ലോക്​ഡൗൺ മാത്രം പരിഹാരമല്ലെന്നും കണ്ടെയ്​ൻമെന്റ്​ സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗവും മുന്നോട്ട് പോകേണ്ടതുണ്ട്, ആളുകൾ ജോലിക്ക് പോയി തുടങ്ങണം, സാമ്പത്തിക രംഗവും വളരെ പ്രധാനമാണ്, സാമ്പത്തിക മേഖലയെ സ്ഥിരപ്പെടുത്തി നിർത്തിക്കൊണ്ട് തന്നെയാകാണം കോവിഡിനെതിരായ നമ്മുടെ പോരാട്ടമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുംബൈക്ക്​ പിന്നാലെ രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ഒരു നഗരം ബംഗളൂരുവാണ്​. മുംബൈയിലെ രോഗവ്യാപന തോത്​ രണ്ടു ശതമാനമാണെങ്കിൽ ബംഗളൂരുവിലേ​ത്​ 10 ശതമാനമാണ്​. ബംഗളൂരുവിൽ കഴിഞ്ഞദിവസം 1452പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 31 പേർ മരിക്കുകയും ചെയ്​തു.