ഇന്ത്യയിലെ നാലുചക്ര വാഹനങ്ങളുടെ ടയറുകള്‍ക്ക് പുതിയ മാനദണ്ഡവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. റോഡ് ഗതാഗത ദേശീയപാത മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. വാഹനങ്ങളുടെ മൈലേജും സുരക്ഷയും കണക്കിലെടുത്തുകൊണ്ടാണ് പുതിയ മാനദണ്ഡങ്ങളെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടയറുകളുടെ ഗുണമേന്മയും പെര്‍ഫോമന്‍സും വാഹനത്തിന്റെ സുരക്ഷയും വര്‍ധിപ്പിക്കുന്നത് കണക്കലെടുത്താണ് തീരുമാനമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ടയറുകള്‍ നിരത്തില്‍ ഉരുളുമ്പോഴുള്ള ഘര്‍ഷണം, ശബ്ദം, നനഞ്ഞ പ്രതലങ്ങളിലെ ഗ്രിപ്പ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ടയറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിന് മുന്നോടിയായാണ് പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നെതാണ് വിലയിരുത്തുന്നത്. റിപ്പോര്‍ട്ട് പ്രകാരം കാറുകള്‍, ബസുകള്‍, ഹെവി വാഹനങ്ങള്‍ എന്നിവക്കായി ടയറുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ടയര്‍ കമ്പനികളും ടറുകള്‍ ഇറക്കുമതി ചെയ്യുന്നവരും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതായി വരും. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ വിപണിയിലേക്കെത്തുന്ന ടയറുകള്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരിക്കണമെന്നും നിലവിലെ ടയര്‍ മോഡലുകള്‍ക്ക് 2022 ഒക്ടോബര്‍ വരെ സാവകാശം നല്‍കിയിട്ടുണ്ടെന്നുമാണ് അറിയുന്നത്. യൂറോപ്യന്‍ വിപണിയിലെല്ലാം 2016 മുതല്‍ തന്നെ ഇത്തരം മാനദണ്ഡങ്ങള്‍ നിലവിലുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
Related News
തിരുവനന്തപുരം ആലംകോട്ട് ലോറിയും കാറും കൂട്ടിയിടിച്ചു; നാല് മരണം
തിരുവനന്തപുരം:ആലംകോട് കൊച്ചുവിളയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് സംഭവം. കണ്ടെയ്നര്‍ ലോറിയും മാരുതി ആള്‍ട്ടോയുമാണ് കൂട്ടിയിടിച്ചത്.മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറി,കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര, കേരള ഹൗസില്‍ താമസ സൗകര്യം
യുക്രൈനില്‍ നിന്ന് മുംബൈയിലും ഡെല്‍ഹിയിലുമെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്നും കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നലെ തന്നെ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അറിയിച്ചു. നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യുന്ന മുറയ്ക്ക് ഉത്തരവ് അടിയന്തരമായി പുറത്തിറങ്ങും. നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കൗണ്ടറില്‍ ഇതുവരെ 1428 പേരാണ് […]
ജസ്റ്റിസ് മദൻ ബി ലോകൂറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകൂറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരനെ ഫിജി പരമോന്നത കോടതിയില്‍ ന്യായാധിപനാക്കുന്നത്. 2018 ഡിസംബര്‍ 31നാണ് മദന്‍ ലോകൂര്‍ വിരമിച്ചത്. ആ സമയം തന്നെ അദ്ദേഹത്തിന് ഫിജിയില്‍ നിന്ന് ക്ഷണക്കത്ത് ലഭിച്ചിരുന്നു. നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ഉള്ള പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ഫിജി. ആഗസ്റ്റ് പതിനഞ്ചിനാണ് ജസ്റ്റിസ് ലോകൂര്‍ സത്യപ്രതിജ്ഞ ചെയ്യുക