India

രാജ്യത്ത് പുതിയ സമര ജീവികളെന്നു പ്രധാനമന്ത്രി

കാര്‍ഷിക നിയമങ്ങള്‍കെതിരെയുള്ള സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. “സിഖ് ജനത രാജ്യത്തിനു ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവർ ഈ രാജ്യത്തിന്റെ അഭിമാനമാണ്,ചിലയാളുകള്‍ ഇതിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.” മോദി പറഞ്ഞു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഒരു തരം ‘സമര ജീവി’വര്‍ഗ്ഗങ്ങള്‍ രൂപപ്പെട്ടിടുണ്ടെന്നും അവരാണ് ഈ സമരങ്ങള്‍ക്ക് പിന്നിലെന്നും മോദി പറഞ്ഞു. അവര്‍ക്ക് സമരങ്ങൾ ഇല്ലാതെ ജീവക്കാന്‍ കഴിയില്ല.രാജ്യം അവരെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആഗ്രഹിച്ചതാണ് കാർഷിക രംഗത്തെ പരിഷ്കരണങ്ങൾ എന്നും തങ്ങൾ അത് നടപ്പാക്കുമ്പോൾ കോൺഗ്രസ് അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2014 മുതല്‍ തന്റെ സര്‍ക്കാര്‍ കാര്‍ഷിക രംഗത്തെ മാറ്റങ്ങള്‍ക്കായും, കര്‍ഷകരുടെ ഉന്നമനത്തിനായും പരിശ്രമിക്കുകയാണ്. പി എം കിസാന്‍ പദ്ധിയും, വിള ഇന്‍ഷുറന്‍സ് എന്നിവയെല്ലാം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.