പുതിയ കര്‍ഷകനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി. വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച ട്വീറ്റിലൂടെയാണ് പുതിയ കര്‍ഷകബില്ലുകള്‍ക്കെതിരെ രാഹുല്‍ പ്രതികരിച്ചത്.
A flawed GST destroyed MSMEs.
— Rahul Gandhi (@RahulGandhi) September 25, 2020
The new agriculture laws will enslave our Farmers.#ISupportBharatBandh
” ജി.എസ്.ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും”. രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസർക്കാറിന്റെ കരിനിയമങ്ങൾക്കെതിരെ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.