നേപ്പാളിൽ മരിച്ച മലയാളുകളുടെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം രാവിലെയും കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാളെ വൈകിട്ടുമാണ് കൊണ്ട് വരിക. മൃതദേഹങ്ങൾ ഡൽഹിയിലെ നോർക്ക പ്രതിനിധിയുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് സർക്കാർ വ്യക്തമാക്കി.
വിനോദയാത്രക്ക് പോയ എട്ട് മലയാളികളാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിതും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. നേപ്പാള്‍ ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.