India National

എക്സിറ്റ് പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍.ഡി.എ; സര്‍വേകള്‍ തള്ളി പ്രതിപക്ഷം

എക്സിറ്റ് പോളുകള്‍ അനൂലമായതോടെ തുടര്‍നീക്കങ്ങള്‍ സജീവമാക്കി എന്‍.ഡി.എ ഇതിന്‍റെ ഭാഗമായി നാളെ കേന്ദ്രമന്ത്രിസഭ യോഗം ചേരും. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നാളെ എന്‍.ഡി.എ നേതാക്കള്‍ക്ക് വിരുന്നും ഒരിക്കിയിട്ടുണ്ട്. ഇത്തവണ പശ്ചിമ ബംഗാളില്‍ അതിശയിപ്പിക്കുന്ന നേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പി നേതാവ് രാംമാധവ് പറഞ്ഞു. ഇതിനകം പുറത്ത് വന്ന എട്ട് പ്രധാന ഏക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ ആറും എന്‍.ഡി.എക്ക് കേവലഭൂരിപക്ഷത്തിന് മുകളില്‍ സീറ്റ് പ്രവചിക്കുന്നുണ്ട്.

ഇതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണി. ഈ സാഹചര്യത്തിലാണ് എന്‍.ഡി.എ നേതാക്കളെ വിളിച്ച്കൂട്ടി തുടര്‍നീക്കങ്ങള്‍ സജീവമാക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ നാളെ ഡല്‍ഹിയില്‍ എന്‍.ഡി.എ നേതാക്കള്‍ക്ക് വിരുന്ന് ഒരുക്കിയത് ഈ നീക്കങ്ങളുടെ ഭാഗമായാണ്. കേന്ദ്ര മന്ത്രിസഭാ യോഗവും നാളെ ചേരും. ഇത്തവണ പശ്ചിമ ബംഗാളാണ് വഴിത്തിരിവാവുക എന്നാണ് ബി.ജെ.പിയുടെ അവകാശ വാദം.

2014 ല്‍ ഉത്തര്‍പ്രദേശ് തൂത്തുവാരി, ഇപ്രാവശ്യം അതേ നേട്ടം ബംഗാളിലായിരുക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. എന്നാല്‍ എക്സിറ്റ് പോളുകള്‍ തീര്‍ത്തും തള്ളി പ്രതിപക്ഷവും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.