India

പഞ്ചാബില്‍ അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടരും; സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷനാകും

പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം. പുതിയ ഫോര്‍മുല പ്രകാരം വ്‌ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകും. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്.

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസിനുള്ളിലെ ഭിന്നത കേന്ദ്ര നേതൃത്വത്തെ വലച്ചിരുന്നു. സംസ്ഥാന അധ്യക്ഷന് പുറമെ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് പഞ്ചാബ് ചാര്‍ജുള്ള നേതാന് ഹരീഷ് റാവത്ത് പറഞ്ഞു.