ഉത്തർ പ്രദേശിൽ വിവാഹച്ചടങ്ങിനിടെ ബാൽക്കണി തകർന്ന് 2 പേർ മരണപ്പെട്ടു. മരണപ്പെട്ടവരിൽ ഒരാൾ 5 വയസ്സുള്ള പെൺകുട്ടിയാണ്. 30 പേർക്ക് പരുക്കേറ്റു. യുപിയിലെ ബിജ്നോർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ശശീന്ദ്ര യാദവ് എന്നയാളുടെ വീട്ടിലാണ് അപകടം നടന്നത്. അദ്ദേഹത്തിൻ്റെ മകളുടെ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ബാൽക്കണി തകർന്നുവീണത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/04/wedding-balcony-collapse-death.jpg?resize=1200%2C642&ssl=1)