National

ശ്രീലങ്കയെ ബാധിച്ചിരിക്കുന്നത് സാമ്പത്തിക മഹാമാരി; മുൻ ശ്രീലങ്കൻ മുഖ്യമന്ത്രി 

ശ്രീലങ്കയെ ബാധിച്ചിരിക്കുന്നത് സാമ്പത്തിക മഹാമാരിയെന്ന് മുൻ ശ്രീലങ്കൻ പ്രവിശ്യ മുഖ്യമന്ത്രി വരദരാജ പെരുമാൾ. ശ്രീലങ്കയിലെ പ്രതിസന്ധികൾക്ക് കാരണം മാറി മാറി വരുന്ന സർക്കാരുകൾ പിന്തുടർന്ന തെറ്റായ രീതി. അനാവശ്യ ചെലവുകൾ കൂടുതലായിരുന്നു, വരുമാനം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയിലെ വടക്ക് കിഴക്കൻ പ്രവിശ്യ മുൻ മുഖ്യമന്ത്രിയാണ് വരദരാജ പെരുമാൾ. കടംവാങ്ങി പ്രതിസന്ധി പരിഹരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ അധികാര വികേന്ദ്രികരണം നടപ്പാക്കണം. തമീഴ് സമൂഹത്തിന്റെ വിശ്വാസം ആർജിക്കാൻ നടപടി വേണം. രാജ് പക്സേ കുടുംബം മാറിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയ 16 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ തീരസംരക്ഷണ സേനയുടെ പിടിയിലായി. ഇന്നലെ പുലർച്ചെയാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബോട്ടിൽ തമിഴ്നാട് തീരത്തെത്തിയവരെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.

രണ്ട് ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങളടക്കം 16 അഭയാർത്ഥികളാണ് ധനുഷ്കോടി, രാമേശ്വരം തീരത്തെത്തിയത്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ നിന്നും വരും ദിവസങ്ങളിൽ 2000 അഭയാർത്ഥികളെങ്കിലും ഇന്ത്യൻ തീരത്ത് എത്തുമെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. 8 കുട്ടികളടക്കം 16 ശ്രീലങ്കൻ അഭയാർത്ഥികളാണ് രണ്ട് ദിവസത്തിനിടെ രണ്ട് സംഘങ്ങളിലായി തെക്കൻ തമിഴ്നാട് തീരത്തെത്തിയത്.