National

ഹിൻഡൻബർ​ഗ് റിപ്പോർട്ട്: ഇന്ത്യൻ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനുള്ള നിർദേശങ്ങൾ സമർപ്പിയ്ക്കാൻ സെബിയോട് (SEBI) സുപ്രീം കോടതി

ഹിൻഡൻബർ​ഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് നിക്ഷേപകർക്ക് വലിയ തോതിലുള്ള നഷ്ടം നേരിടേണ്ടി വന്നു. ഇതിനെ തുടർന്നാണ് ഇന്ത്യയുടെ പരമോന്നത കോടതി സെബിയോട് റിപ്പോർട്ട് തേടിയത്. ഇന്ത്യൻ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ തിങ്കളാഴ്ച കോടതി മുൻപാകെ സമർപ്പിക്കണം. 

പെട്ടെന്ന് ഉണ്ടാകുന്ന ഏതെങ്കിലും പ്രചാരണം മൂലം എല്ലാ സമ്പാദ്യവും നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്ന് കോടതി ചൂണ്ടികാണിച്ചു. ഒഹരി വിപണിയിലെ അപ്രതീക്ഷിത തകർച്ച തടയാൻ സുപ്രീം കോടതി ജഡ്ജിയുടെ നേത്യത്വത്തിൽ സമിതി വേണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജ്ജിയിലാണ്കഴിഞ്ഞ മാസം അവസാനമാണ് അദാനി ഗ്രൂപ്പ് ഓഹരി വിപണി പെരുപ്പിച്ച കാണിച്ചെന്ന് ആരോപണവുമായി ഹിൻഡൻബർ രംഗത്ത് വരുന്നത്. മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ അദാനി ​ഗ്രൂപ്പ് എങ്ങനെയാണ് ഓഫ്‌ഷോർ എന്റിറ്റികളെ ഉപയോഗിച്ചതെന്ന് ജനുവരി 24 ൽ പുറത്തിറങ്ങിയ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ​ഗ്രൂപ്പിന് കടബാധ്യത വളരെയധികമുണ്ടെന്നും റിപ്പോർട്ട് ആരോപിച്ചിരുന്നു.