National

I.N.D.I.Aയുടെ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി? കണ്‍വീനര്‍മാര്‍ കോണ്‍ഗ്രസ് ഇതരപാര്‍ട്ടകളില്‍ നിന്ന്


പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ നേതൃ പദവിയുടെ കാര്യത്തില്‍ സമവായമാകുന്നു. നേതൃത്വത്തിലേക്ക് സോണിയ ഗാന്ധി എത്തും. കണ്‍വീനര്‍മാര്‍ കോണ്‍ഗ്രസ് ഇതരപാര്‍ട്ടിയില്‍ നിന്നുണ്ടാകും. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ തര്‍ക്കവിഷയമായി തുടരുകയാണ്.

നേതൃനിരയില്‍ കോണ്‍ഗ്രസ് വേണമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ഇന്ത്യ മുന്നണിയുടെ പ്രസക്തി കേരളത്തിലല്ല എന്നും ദേശീയ തലത്തിലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയെ തത്കാലം മുന്നണി നേതാവായി ഉയര്‍ത്തിക്കാട്ടില്ല.

ഇന്ത്യാ കൂട്ടായ്മയുടെ നിര്‍ണായക യോഗം വൈകിട്ട് ആറു മണിക്ക് മുംബൈയില്‍ നടക്കും. സോണിയ ഗാന്ധിയെ ചെയര്‍പേഴ്‌സാണാക്കാനാണ് തീരുമാനം. എന്നാല്‍ സോണിയ ഗാന്ധി നിര്‍ദേശം നിരസിച്ചാല്‍ സോണിയ ഗാന്ധി നിര്‍ദേശിക്കുന്ന പേര് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കും.