കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസർവ് ബാങ്ക്. പുതിയ സീസൺ കറൻസി നോട്ടുകളിൽ എപിജെ അബ്ദുൽ കലാം, രവീന്ദ്രനാഥ് ടാഗോർ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ആർബിഐ. ഇത്തരത്തിൽ ഒരു തീരുമാനവും തങ്ങൾ എടുത്തിട്ടില്ലെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
