റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഓപ്പറേഷന് ഗംഗ ഇന്നും തുടരും. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. .യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്നുമുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.
Related News
പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രഹ്ലാദിന് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ദാമോദർദാസ് മുൽചന്ദ് മോദിക്കും ഭാര്യ ഹീരാബെന്നും ജനിച്ച അഞ്ച് മക്കളിൽ നാലാമനാണ് പ്രഹ്ലാദ് മോദി. നരേന്ദ്ര മോദിയേക്കാൾ രണ്ട് വയസ്സിന് ഇളയതാണ് പ്രഹ്ലാദ് മോദി. ഗുജറാത്തിലെ അഹമ്മദാബാദിൽ അദ്ദേഹത്തിന് പലചരക്ക് കടയും ടയർ ഷോറൂമുമുണ്ട്.
ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആദ്യമെത്തിയത് സബര്‍മതി ആശ്രമത്തിലേക്ക്
ആദ്യ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ആദ്യമായെത്തിയത് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിലെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്ക് കടക്കുംമുന്പേ സബര്‍മതിയിലെത്തി.(Australian PM visited sabarmati ashram on his first visit to India) നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. വ്യാഴാഴ്ച മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ആന്റണി അല്‍ബനീസിനൊപ്പം […]
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി സൂചന
പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദ് ഖാന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൂചന. ത്രാലില്‍ ഇന്നലെ സുരക്ഷാ സേന വധിച്ച ഭീകരരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുല്‍വാമയില്‍ 40 ജവാന്മാരെ കൊലപ്പെടുത്തിയ ആക്രമണം ആസൂത്രണം ചെയ്തത് മുദാസിര്‍ അഹമ്മദ് ഖാന് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ഫോടനം നടത്തിയ ആദില്ഖാന് നിരവധി തവണ ഇയാളെ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. ഈ കണ്ടെത്തലിന് പിന്നാലെയാണ് […]