ഇന്ത്യയിലും കുരങ്ങുപനിയെന്ന് സംശയം. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. കുട്ടിക്കും ബന്ധുക്കൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ല. കുട്ടിയുടെ സാമ്പിൾ പുനെ എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Related News
ഐ.എന്‍.എക്സ് മീഡിയകേസില്‍ ചിദംബരത്തിന് ജാമ്യം
ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ ആയതിനാല്‍ ചിംദബരത്തിന് പുറത്തിറങ്ങാനാകില്ല. രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സി.ബി.ഐ രജിസ്റ്റര്‍ കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തിന് ഇടക്കാല ആശ്വാസം ലഭിക്കുന്നത്. ചിദംബരം രാജ്യം വിട്ടേക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള സി.ബി.ഐ വാദം തള്ളിയാണ് സുപ്രീംകോടതി […]
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയവും പാര്‍ലമെന്റിലെ തന്ത്രങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ ചേരുകയാണ്. പിസിസി അധ്യക്ഷന്മാരും ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുള്ള സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലെ യുപിഎ – ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഫാത്തിമ മതപരമായ വിവേചനം നേരിട്ടെന്ന് എന്‍.കെ പ്രേമചന്ദ്രന് ലോക്സഭയില്‍
മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ലോക്സഭയില്‍ ഉന്നയിച്ച് എന്‍കെ പ്രേമചന്ദ്രന് എം.പി. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരാവരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന് എം.പി സഭയില്‍ ഉന്നയിച്ചു. എന്‍.കെ പ്രേമചന്ദ്രന് എം.പിക്ക് പിന്തുണയുമായി തൂത്തുക്കുടി എം.പി കനിമൊഴിയും വിഷയം സഭയില്‍ ഉന്നയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രതികരിച്ചു. ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് […]