സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ശക്തമാക്കി കേന്ദ്രസർക്കാർ. പരിധിയിൽ കൂടുതൽ കടം സംസ്ഥാനങ്ങൾക്ക് അനുവദിക്കില്ല. സംസ്ഥാനങ്ങൾ ഉണ്ടാക്കുന്ന പ്രത്യേക കമ്പനികൾക്ക് വായ്പകൾ നൽകില്ല. വായ്പ പരിധി മറികടക്കാൻ മറ്റു മാർഗങ്ങൾ തേടാൻ സംസ്ഥാനങ്ങൾക്ക് ഇനി അനുമതിയില്ല. ധനക്കമ്മി മൂന്ന് ശതമാനം എന്ന നയം ശക്തമാക്കും. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ തുക വക മാറ്റിയാൽ തുടർന്നുള്ള വർഷം കേന്ദ്ര വിഹിതം അനുവദിക്കില്ല. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ.
Related News
മമത ബാനര്‍ജി ഇന്ന് പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും
ഡല്‍ഹിയിലുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് 4.30 നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. വൈകീട്ട് 6.30 ന് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ മമത കാണും. ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനായി നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മമത മറ്റ് പരിപാടികള്‍ ഒന്നും തന്നെ ഇതുവരെനിശ്ചയിച്ചിട്ടില്ല. ഡല്‍ഹിയില്‍ തുടരുന്ന മമത തൃണമൂല്‍ എംപിമാരുടെ […]
അയോധ്യ കേസില്‍ പുനപരിശോധന ഹര്‍ജിയുമായി ജംഇയ്യത്തുള്‍ ഉലമ
ഡല്‍ഹി : അയോധ്യ കേസിലെ വിധിയില്‍ വലിയ പിഴവുകള്‍ വിധിയിലുണ്ടായിട്ടുണ്ടെന്ന് ജംഇയ്യത്തുള്‍ ഉലമ .അയോധ്യ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തുള്‍ ഉലമ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു .
കുല്‍ഗാമില്‍ കൊല്ലപ്പെട്ട ഭീകരരില്‍ രണ്ടു പേര് പാകിസ്താനികള്‍
കശ്മീരിലെ കുല്‍ഗാമില്‍ ഇന്നലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ രണ്ട് പേര് പാകിസ്താനികളെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരായ വലീദും നുഅ്മാനുമാണ് പാകിസ്താന് സ്വദേശികള്‍. മൂന്നാമത്തെയാൾ കുല്‍ഗാം സ്വദേശിയായ റാഖിബ് അഹ്മദ് ശൈഖാണ്. കൊല്ലപ്പെട്ട മൂന്ന് പേരും ഭീകര സംഘടനയായ ജെയ്ശെ മുഹമ്മദിന്റെ പ്രവര്‍ത്തകരാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇവരില്‍ രണ്ട് പേര് പാകിസ്താന് സ്വദേശികളാണെന്ന് ജമ്മു കശ്മീര്‍ പൊലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. വലീദ്, നുഅ്മാന് എന്നിവരാണ് പാകിസ്താന് സ്വദേശികള്‍. കൊല്ലപ്പെട്ട […]