Kerala

ഗൃഹനാഥനറിയാതെ അദ്ദേഹത്തിന്റെ പേരിൽ മറ്റൊരാൾ വായ്പയെടുത്തു; തട്ടിപ്പ് വ്യക്തമായത് 43 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് നോട്ടിസ് വന്നതോടെ; പിന്നാലെ മനംനൊന്ത് മരണം

പുൽപ്പള്ളി സർവീസ് സഹകരണബാങ്ക് തട്ടിപ്പ് കേസിൽ സഹകരണവകുപ്പിന്റെ അന്വേഷണം തുടരുന്നതിനിടെ കൂടുതൽ പരാതികൾ. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ വി.എം. ഷാജിയുടെ ഭാര്യ ദീപയാണ് ജില്ലാ കലക്ടർക്കും സഹകരണവകുപ്പിനും പരാതി നൽകിയത്. ഭർത്താവിൻറെ പേരിൽ എടുത്ത വായ്പ കുടിശ്ശികയടക്കം 43 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ബാങ്ക് തട്ടിപ്പിനിരയായതിനെ തുടർന്ന് മനംനൊന്താണ് ഷാജിയുടെ മരണമെന്നും ദീപ ആരോപിച്ചു. ബിവറേജസ് കോർപ്പറേഷൻ പുൽപ്പള്ളി ഡിപ്പോ മാനേജരായിരുന്ന ആലൂർകുന്ന് സ്വദേശി ഷാജി 2020 മേയ് 25നാണ് […]

National

Budget 2023: ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ

സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വർഷത്തേക്ക് കൂടി തുടരും. 2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്. കേന്ദ്രബജറ്റില്‍ ധനമന്ത്രി നികുതിയിളവ് പ്രഖ്യാപിച്ചു. ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയര്‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് […]

National

സംസ്ഥാനങ്ങളുടെ കടമെടുപ്പ്; നടപടികൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ

സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ശക്തമാക്കി കേന്ദ്രസർക്കാർ. പരിധിയിൽ കൂടുതൽ കടം സംസ്ഥാനങ്ങൾക്ക് അനുവദിക്കില്ല. സംസ്ഥാനങ്ങൾ ഉണ്ടാക്കുന്ന പ്രത്യേക കമ്പനികൾക്ക് വായ്പകൾ നൽകില്ല. വായ്പ പരിധി മറികടക്കാൻ മറ്റു മാർഗങ്ങൾ തേടാൻ സംസ്ഥാനങ്ങൾക്ക് ഇനി അനുമതിയില്ല. ധനക്കമ്മി മൂന്ന് ശതമാനം എന്ന നയം ശക്തമാക്കും. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ തുക വക മാറ്റിയാൽ തുടർന്നുള്ള വർഷം കേന്ദ്ര വിഹിതം അനുവദിക്കില്ല. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ.

Kerala

പിഎഫ് വായ്പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് സസ്പെൻഷൻ

പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ ആര്‍ വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് നടപടി. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടും ആയിരുന്നു വിനോയ് ചന്ദ്രന്‍.https://a3cfbc1c42e1ab55e5f6d6538a154be5.safeframe.googlesyndication.com/safeframe/1-0-38/html/container.html വിനോയ് ചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ ഉണ്ടാകും. മാര്‍ച്ച് 10നാണ് സംഭവം. അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോട്ടിലേക്ക് എത്താന്‍ വിനോയ് ആവശ്യപ്പെടുകയായിരുന്നു. അധ്യാപികയോട് […]