ഇന്ത്യ സഖ്യത്തിന്റെ പേര് മാറ്റാൻ ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. ജനപ്രാതിനിത്യ നിയമം അനുസരിച്ച് വിഷയത്തിൽ ഇടപെടാനാവില്ല എന്നും കമ്മീഷൻ അറിയിച്ചു. ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ വ്യവസായി ഗിരീഷ് ഭരധ്വാജ് സമർപ്പിച്ച ഹർജിയിലാണ് മറുപടി.
Related News
‘പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചു, കമ്യൂണിസ്റ്റ് എന്ന സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല’: ബൃന്ദ കാരാട്ട്
ദേശീയതലത്തിൽ തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കപ്പെട്ടില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.പാർട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.‘ആൻ എജ്യൂക്കേഷൻ ഫോർ റീത’ എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിലാണ് വ്യന്ദയുടെ പരാമർശം. അധികമായ സൂക്ഷ്മ പരിശോധനയുടെ ഭാരം തനിക്ക് നേരിടേണ്ടിവന്നുവെന്നും തന്റെ സത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതുമായി കൂട്ടികുഴച്ചുവെന്നും അവർ കൂട്ടിച്ചേർക്കുന്നു. ‘ബീയിങ് എ വുമൺ ഇൻ ദ് പാർട്ടി’ എന്ന അധ്യായത്തിലാണ് […]
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം; മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 71 ആയി
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 71 ആയി. ഇരുപതോളം പേരെ കാണാതെയായി. ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്വാരം മേഖലയിൽ നിന്ന് പ്രദേശവാസികളെ ഹെലികോപ്റ്റർ മാർഗം മാറ്റിപ്പാർപ്പിച്ചു. മഴക്കെടുതിയിൽ സംസ്ഥാനമാകെ പതിനായിരം കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി എന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു അറിയിച്ചു. സംസ്ഥാനത്ത് ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയുടെയും കര – വ്യോമസേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, ഉത്തരാഖണ്ഡിൽ ബന്ദ്രിനാഥ് കേദാർനാഥ് പാത […]
ഞാന് മോദിയുടെ ഹനുമാന്, പ്രധാനമന്ത്രി തന്റെ ഹൃദയത്തിലെന്ന് ചിരാഗ് പാസ്വാന്
താന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്ധനായ അനുയായി ആണെന്ന് ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്വാന്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമർശനത്തിനിടെയാണ് പ്രധാനമന്ത്രിയെ വാഴ്ത്തി ചിരാഗ് രംഗത്തുവന്നത്. പ്രധാനമന്ത്രിയോടുള്ള വിശ്വസ്തത ഇനിയും തുടരുമെന്നും ചിരാഗ് വ്യക്തമാക്കി. പ്രചരണത്തിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉപയോഗിക്കേണ്ട ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തിലാണ് ജീവിക്കുന്നത്. ഞാൻ അദ്ദേഹത്തിന്റെ ഹനുമാന് ആണ്. നിങ്ങള്ക്ക് ആവശ്യമെങ്കില് ഞാൻ എന്റെ ഹൃദയം തുറന്ന് കാണിക്കാം..ചിരാഗ് പറയുന്നു. എൽജെപിക്കെതിരെ സംസാരിക്കാൻ പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള ബി.ജെ.പി […]