മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,13, 445 ഉം മരണ സഖ്യ 5537 ഉം ആയി
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 2003 മരണം റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ പതിനൊന്നായിരത്തി തൊള്ളായിരത്തിമൂന്ന് ആയി. ആകെ രോഗ ബാധിതര്‍ മൂന്നര ലക്ഷത്തിലധികമാണ്. നിലവിൽ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,55, 227 ഉം അസുഖം ഭേദമായവരുടെ എണ്ണം 1,86,935 ആയി. രോഗമുക്തി നിരക്ക് 53 ശതമാനമായി.
കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞത് കൃത്യമായ മുൻ കരുതലുകൾ എടുക്കാൻ സാധിച്ചതുകൊണ്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 3 മാസങ്ങൾക്ക് മുൻമ്പ് രാജ്യത്ത് പി.പി.ഇ കിറ്റുകൾക്ക് ക്ഷാമമുണ്ടായിരുന്നു എന്നാൽ ഇപ്പോൾ രാജ്യത്ത് ഒരു കോടി പി.പി.ഇ കിറ്റുകളും N 95 മാസ്ക്കുകളും സ്റ്റോക്കുണ്ടെന്ന് 15 മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫ്രൻസിൽ പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,13, 445 ഉം മരണ സഖ്യ 5537 ഉം ആയി. ഡൽഹിയിൽ ഇതുവരെ രോഗം ബാധിച്ചത് 44688 പേർക്കാണ് മരണം 1837 കടന്നു. ഇവിടെ മരണനിരക്ക് 4.11% ൽ എത്തി. ഗുജറാത്തിനെ മറികടന്ന് രണ്ടാംസ്ഥാനത്താണിപ്പോള് ഡൽഹി.
ഡല്‍ഹി തുഗ്ലക്കാബാദിൽ താമസിച്ചിരുന്ന തിരുവല്ല ഓതറ സ്വദേശിനി റേച്ചല്‍ ജോസഫ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. 48 വയസുകാരിയായിരുന്ന റേച്ചൽ. റോക് ലാന്റ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജര്‍ ആയിരുന്നു. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന 8 മത് മലയാളിയാണ്. ഡൽഹിയിലെ എ.എ.പി എം.എൽ.എ അഥിഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ എം.എൽ.എയാണ് അഥിഷി. അതേസമയം ഡൽഹി പ്രെമിസ് ആശുപതിയിൽ സുരക്ഷാ ഉപകരണങ്ങൾ ആവശ്യപ്പെട്ട് പ്രതിഷേധിച്ച മൂന്ന് മലയാളി നഴ്സുമാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്കി. ഡ്യൂട്ടിക്കെത്തിയവരെ തടഞ്ഞതിനാണ് നടപടിയെന്നാണ് ആശുപത്രി മാനേജ്മെന്റിന്റ പ്രതികരണം.