National

രക്ഷാബന്ധന് രാഖി കെട്ടി വിദ്യാര്‍ത്ഥികള്‍; സ്‌കൂളില്‍ സംഘര്‍ഷം

രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടി സ്‌കൂളില്‍ വന്ന വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്നും രാഖി അഴിച്ചുമാറ്റിച്ചതിന്റെ പേരില്‍ സംഘര്‍ഷം. മംഗളൂരുവിലെ കാട്ടിപ്പള്ള ഇന്‍ഫന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.

കുട്ടികളുടെ കയ്യില്‍ നിന്ന് രാഖി ഊരിമാറ്റിയത് ചോദ്യം ചെയ്ത് രക്ഷിതാക്കളും ബിജെപി പ്രവര്‍ത്തകരും സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. രക്ഷാബന്ധന്‍ ദിനത്തിന്റെ ഭാഗമായി കൈകളില്‍ രാഖി കെട്ടി കുട്ടികള്‍ സ്‌കൂളിലേക്ക് എത്തിയത്ചില അധ്യാപകര്‍ ചോദ്യം ചെയ്യുകയും രാഖി അഴിച്ചുമാറ്റി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്നാണ് ആരോപണം.

ഫ്രണ്ട്ഷിപ്പ് ഡേ’യോട് സ്‌കൂളിന് എതിര്‍പ്പില്ലാത്തപ്പോള്‍ ‘രക്ഷാബന്ധന്‍’ ആഘോഷിക്കുന്നതിന്റെ കുഴപ്പം എന്താണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്നും ‘രക്ഷാബന്ധന്‍’ ഒരു പാരമ്പര്യമായതിനാല്‍ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നുമാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്റെ പ്രതികരണം.

തന്റെ സ്ഥാപനത്തില്‍ രക്ഷാബന്ധന്‍ ആഘോഷിക്കാമെന്നും അതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും പ്രധാന അധ്യാപകന്‍ വ്യക്തമാക്കി.