National

അതിര്‍ത്തിയില്‍ കയ്യേറ്റം തുടര്‍ന്ന് ചൈന; ദോക് ലാമിന് സമീപം ഗ്രാം നിര്‍മിച്ചു; ചിത്രങ്ങള്‍ പുറത്ത്

അതിര്‍ത്തിയിലെ ചൈനീസ് കയ്യേറ്റത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2017ല്‍ ഇന്ത്യാ-ചൈന സംഘര്‍ഷമുണ്ടായ ദോക് ലാമം പീഠഭൂമിക്ക് സമീപം നിര്‍മ്മിച്ച ഗ്രാമത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പങ്കാട (Pangda) എന്ന് ഗ്രാമത്തിന്റെ പേര്. ഇന്ത്യ ചൈന സംഘര്‍ഷ മേഖലയുടെ 9 കിലോമീറ്റര്‍ സമീപമാണ് ഈ ഗ്രാമമുള്ളത്.

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയങ്ങളില്‍ മഞ്ഞുരുക്കലിന്റെ സൂചന നല്‍കിക്കൊണ്ട് വിദേശകാര്യമന്ത്രിമാര്‍ ഇന്തോനേഷ്യയിലെ മാലിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സൈനികതല ചര്‍ച്ചകളും മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാരണകള്‍ ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്.

പുതിയ ഗ്രാമത്തില്‍ നിര്‍മിച്ച വീടുകളുടെ മുന്നില്‍ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതടക്കം പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. 2017ല്‍ ദോക് ലാമിലെ ജംപെരി എന്നറിയപ്പെടുന്ന ഈ പര്‍വതത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞിരുന്നു. ജാംപെരി പര്‍വതത്തിലും ദോക്‌ലാം പീഠഭൂമിയിലും ചൈനയുടെ കടന്നുകയറ്റം വ്യക്തമാക്കുന്നതാണ് പങ്കാട ഗ്രാമവും അതിന്റെ വടക്കും തെക്കുമെന്ന് ഇന്ത്യയുടെ കിഴക്കന്‍ ആര്‍മി കമാന്‍ഡറായിരുന്ന റിറിട്ട.ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷി പറഞ്ഞു.

അതിര്‍ത്തിയില്‍ സൈചൈനീസ് കമ്പനിക്ക് റെയില്‍ നിര്‍മാണ കരാര്‍ നല്‍കി കേന്ദ്രം; വിവാദംന്യം കനത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാന്‍ സുരക്ഷാ സംവിധാനങ്ങള്‍ തയ്യാറാണെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അമോചുനദീതീരത്തെ ചൈനയുടെ രണ്ടാമത്തെ ഗ്രാം ഏതാണ്ട് നിര്‍മാണം പൂര്‍ത്തിയായെന്നാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഉത്ഖനന പ്രവൃത്തികളടക്കം ഇവിടെ നടക്കുന്നത് ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം.