National

അടിച്ചത് ഇഷ്ടപ്പെട്ടില്ല; മധ്യപ്രദേശിൽ അമ്മയെ 16കാരൻ വെടിവച്ച് കൊന്നു

മധ്യപ്രദേശിൽ 16 വയസുകാരൻ അമ്മയെ വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ടികംഗറിലാണ് സംഭവം. അമ്മ തന്നെ പലതവണ തല്ലിയത് ഇഷ്ടപ്പെടാതിരുന്ന ബാലൻ ചൊവ്വാഴ്ച അമ്മയെ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് വണിലാണ് കുട്ടി പഠിക്കുന്നത്.

പിതാവിൻ്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് കുട്ടി 43കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ പിതാവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അമ്മയെ കൊലപ്പെടുത്തിയ ശേഷം കുട്ടി തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുന്നത് വരെ കുട്ടി വീട്ടിൽ തുടരുകയും ചെയ്തു.