ബിപോർജോയ് ഇന്ന് കര തൊടും. വൈകിട്ട് 4 മണിക്കും 8 മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. മണിക്കൂറിൽ 125- 135 കിലോ മീറ്റർ വരെ വേഗതയിലാകും ചുഴലിക്കാറ്റ്. വേഗത 150 വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കറാച്ചിക്കും ( പാകിസ്താൻ), മാണ്ഡ്വിക്കും ( ഗുജറാത്ത് ) ഇടയിലാകും കാറ്റ് വിശുന്നത്. കച്ചിന് പുറമെ ദ്വാരക, പോർബന്ദർ, ജംനഗർ, രാജ്‌കോട്ട്, മോർബി, ജുനഗദ് എന്നീ ജില്ലകളിൽ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ബിപർജോയുടെ പശ്ചാത്തലത്തിൽ സേനകളോട് തയ്യാറായിരിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് മൂന്ന് സേനാ മേധാവികളോടും പ്രതിരോധമന്ത്രി സംസാരിച്ചു. അടിയന്തിര സാഹചര്യത്തെ യുക്തമായ് നേരിടാൻ നിർദേശം നൽകിയിട്ടുണ്ട്. നാവിക സേന കപ്പലുകളും ആവശ്യമെങ്കിൽ രംഗത്തിറങ്ങും.