ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടി ആരിഫ് മുഹമ്മദ് ഖാൻ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നിയമവിദഗ്ദൻ എന്നതാണ് ആരിഫ് മുഹമ്മദ് ഖാനുള്ള അനുകൂല ഘടകം. ഏകസിവിൽ കോഡ് നിയമനിർമ്മാണ നടപടികൾ നടക്കുമ്പോൾ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയായ് ഉണ്ടാകുന്നത് അനുകൂല ഘടകമാകും എന്നാണ് വിലയിരുത്തൽ.
അരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ആർ.എസ്.എസ്സിനും അനുകൂല നിലപാടാണ് ഉള്ളത്.
രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയ്ക്ക് ഒപ്പം ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ആരിഫ് മുഹമ്മദ് ഖാന്റെ പേര് പരിഗണിക്കുന്നുണ്ട്. വെങ്കയ്യ നായിഡുവും, ആരിഫ് മുഹമ്മദ് ഖാനൊപ്പം ബി.ജെ.പിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി പരിഗണനാ പട്ടികയിലുണ്ട്. രാജ്‌നാഥ് സിംഗ്, തവർചന്ദ് ഗഹ് ലോട്ട് എന്നിവരുടെ പേരുകളും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കും.