ആന്ധ്രാ പ്രദേശിലെ ഏലുരൂവിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം. ആറ് മരണം. 12 പേർക്ക് പൊള്ളലേറ്റു. നൈട്രിക് ആസിഡ് ചോർന്നതാണ് അപകടത്തിലേക്ക് വഴിവച്ചത്.
ഇന്ന് അർധരാത്രിയോടെയാണ് ആന്ധ്രാ പ്രദേശിലെ അക്കിരേഡിഗുടം എന്ന സ്ഥലത്തെ പോറസ് ലാബിലാണ് അപകടം സംഭവിച്ചത്. യൂണിറ്റ് നാലിലായിരുന്നു അപകടം നടന്നത്. 18 പേരാണ് അവിടെ ജോലി ചെയ്തിരുന്നത്. ആറ് പേർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. 12 പേർ ആശുപത്രിയിലാണ്. മരിച്ചവരിൽ നാല്് പേർ ബിഹാർ സ്വദേശികളാണ്.
മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
റെവന്യൂ വകുപ്പിന്റേയും പൊലസിന്റേയും നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഫാക്ടറിയുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.