ജമ്മു കശ്മീരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. വ്യത്യസ്തത ഏറ്റുമുട്ടലുകളിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ഭീകരരെയുമാണ് വധിച്ചത്. ഒരു ഭീകരനെ പിടികൂടിയെന്നും സൈന്യം അറിയിച്ചു. പുല്‍വാമ,ഹന്ദ്വാര, ഗന്ദര്‍ബാൽ എന്നീ ജില്ലകളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
Related News
ജെ.എന്‍.യു ; പൊലീസ് അതിക്രമത്തിനെതിരെ കുഞ്ഞാലിക്കുട്ടി
ജെ.എൻ.യു വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമം ലോക്സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലികുട്ടി ലോക്സഭയില്‍ നോട്ടീസ് നൽകി. വൻതോതിൽ ഫീസ് വർധിപ്പിച്ച സർവ്വകലാശാല നടപടിയിൽ പ്രതിഷേധിച്ച് ജെ.എൻ.യു വിദ്യാർഥികൾ ഇന്നലെ സമാധാനപരമായി പാർലമെന്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയിൽ നോട്ടീസ് നൽകിയത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും കുഞ്ഞാലിക്കുട്ടി ലോക്സഭാ സെക്രട്ടറി ജനറലിന് നൽകിയ നോട്ടീസിൽ […]
മഹാനാടകത്തില്‍ വീണ്ടും ട്വിസ്റ്റ്; ഫഡ്നാവിസല്ല, ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും
മഹാരാഷ്ട്രയില്‍ വീണ്ടും അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്നാവിസ് അല്പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്നാവിസ് ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. […]
ജാർഖണ്ഡ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 13 മണ്ഡലങ്ങളിലായി 189 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനമുണ്ടാകുക. മഹാരാഷ്ട്രക്ക് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെുപ്പായതിനാല് തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും അഭിമാന പോരാട്ടമാണ്. 12 സീറ്റുകളില്‍ ബി.ജെ.പി ഒറ്റക്കാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ് 6 സീറ്റുകളിലും, ജെ.എം.എം 4 സീറ്റിലും, ആർ.ജെ.ഡി 3 സീറ്റിലും മത്സരിക്കുന്നു.