National

5 ദിവസത്തിനിടെ 12 ഭൂചലനങ്ങള്‍; ജമ്മുകശ്മീരില്‍ മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍

ജമ്മുകശ്മീരില്‍ അഞ്ച് ദിവസത്തിനിടെ ഉണ്ടായത് 12 ഭൂചലനങ്ങളെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി. ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 2.9 രേഖപ്പെടുത്തി. രാവിലെ 4.32 ഓടെയാണ് ഭൂചലനമുണ്ടായത്. ജമ്മു ഡിവിഷനിലെ ഭാദേര്‍വ പട്ടണത്തില്‍ നിന്ന് 26 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ജമ്മു ഡിവിഷനിലെ റിയാസി, ഉധംപൂര്‍, ഡോഡ, റംബാന്‍, കിഷ്ത്വാര്‍ ജില്ലകളിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഈ ചെറിയ ഭൂചലനങ്ങള്‍ വലിയ ഭൂകമ്പത്തിന്റെ മുന്നോടിയായേക്കാമെന്ന് പ്രാദേശിക ഭൗമശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.