മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് അന്ത്യശാസനവുമായി ദേശിയ മനുഷ്യാവകാശ കമ്മിഷൻ. ഒക്ടോബർ പത്തിനകം റിപ്പോർട്ട് നൽകണമെന്ന് കർശന നിർദേശം. റിപ്പോർട്ട് നൽകിയില്ലെങ്കിൽ മനുഷ്യാവകാശ നിയമപ്രകാരം നടപടിയെന്ന് മുന്നറിയിപ്പ്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകിയെന്ന് ദേശിയ മനുഷ്യാവകാശ കമ്മിഷൻ. നടപടി ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭാസ വകുപ്പും റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന്.
Related News
മുസ്ലിംകളെ പടിയടച്ച് പിണ്ഡം വെക്കാമെന്ന് ആരും കരുതേണ്ട: ഹൈദരലി തങ്ങൾ
ജനാധിപത്യ സമൂഹത്തിൽ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മതേതരകക്ഷികൾ ഒന്നിച്ച് നിൽക്കണം. പൗരത്വ പ്രക്ഷോഭം കാലം ഏൽപ്പിച്ച ദൗത്യമാണ്. ഈ ദൗത്യമാണ് ലീഗ് ചെയ്യുന്നത്. സുപ്രിംകോടതിയിൽ പോരാട്ടം തുടരും. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുസ്ലിംകളെ പടിയടച്ച് പിണ്ഡം വെക്കാമെന്ന് ആരും കരുതേണ്ടെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
ചാവക്കാട് നൗഷാദ് കൊലപാതകം: അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ്
ചാവക്കാട് നൗഷാദ് കൊലപാതക കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വം. എസ്.ഡി.പി.ഐ നേതൃത്വവും പൊലീസും കേസിൽ ഒത്തുകളിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഈ മാസം 27ന് ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. കൊലപാതകം നടന്ന് 22 ദിവസം പിന്നിട്ടു. രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. എസ്.ഡി.പി.ഐ നേതാക്കളും പൊലീസും തമ്മിലുള്ള ധാരണ മൂലമാണ് കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്ന് കോൺഗ്രസ് […]
വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; ചേലക്കരയില്‍ നാല് ടണ്‍ പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍
തൃശൂര്‍ ചേലക്കരയില്‍ പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍. നാല് ടണ്‍ പാവലും പടവലവുമാണ് ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ ഉപേക്ഷിച്ചത്. വിളവെടുത്തവ വിറ്റഴിക്കാന്‍ കഴിയാതെ വന്നതും സംഭരിച്ചു വയ്ക്കാന്‍ സംവിധാനം ഇല്ലാത്തതുമാണ് വെല്ലുവിളിയായത്. വിളവെടുത്തവ വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.