India National

രാജ്യത്ത് കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു; 92,605 പേര്‍ക്ക് പുതുതായി രോഗം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 92,605 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 92,605 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 1,133 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 54,00,620 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 10,10,824 പേരാണ് ചികിത്സയിലുള്ളത്. 43,03,044 പേരുടെ അസുഖം ഭേദമായി. 86,752 ആണ് മരണ സംഖ്യ.

മഹാരാഷ്ട്രയിൽ 21,907 പേർക്കും ആന്ധ്രയിൽ 8,218 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു, കർണാടകത്തിൽ 8364, തമിഴ്നാട്ടിൽ 5569 എന്നിങ്ങനെയാണ് പ്രതിദിന വർദ്ധന കണക്ക്. കേരളത്തിലും ഗുജറാത്തിലും ഇന്നലെ റെക്കോർഡ് പ്രതിദിന വർദ്ധന ആയിരുന്നു. ഡൽഹിയിൽ 4071 പേർക്കും, പശ്ചിമ ബംഗാളിൽ 3188 പേർക്കും ഇന്നലെ രോഗം സ്ഥരീകരിച്ചു, പഞ്ചാബിൽ 2696, മധ്യപ്രദേശിൽ 2607, രാജസ്ഥാൻ 1834, ഹരിയാന 2691, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വർദ്ധന.