മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ തുടർന്ന് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിൻവലിച്ചു.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,711ആയി. 1583 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗ മുക്തി നിരക്ക് 27.47 ശതമാനമായി. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ തുടർന്ന് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിൻവലിച്ചു. 13,161 പേർക്ക് അസുഖം ഭേദമായി.
മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 15,000 കടന്നു. പുതിയതായി 841 കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 15,525 ആണ്. മരണ സഖ്യ 617 ആയി. മുംബൈയിൽ മാത്രം 635 കേസും 26 മരണവും റിപ്പോർട്ട് ചെയ്തു. ഇവിടെ മാത്രം ആകെ രോഗികൾ 9,758 ആണ്, മരണം സംഖ്യ 387ഉം. ധാരാവിയിൽ 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ 49 മരണവും 441 കേസും കൂടി റിപ്പോർട്ട് ചെയ്തു. അഹമ്മദാബിൽ മാത്രം 39 മരണവും 349 കേസും സ്ഥിരീകരിച്ചു. ഗുജറാത്തിൽ ആകെ രോഗികൾ 6,245ഉം മരണം 368 ഉം ആയി.
പഞ്ചാബിൽ 219 കോവിഡ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിൽ 107 കോവിഡ് കേസ് കൂടി സ്ഥിരീകരിച്ചു. ജമ്മു കശ്മീരിൽ 15 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,451 ആയി. അതേസമയം വിസകൾക്ക് ഏർപ്പെടുത്തിയ സസ്പെൻഷൻ പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൗക്ഡൗൺ ആയതിനാൽ ഈ മാസം മൂന്നാം തീയതി വരെ നയതന്ത്ര വിസകൾ സസ്പെൻഡ് ചെയ്തിരുന്നു. ഇതാണ് പിൻവലിച്ചത്.ഇന്ത്യയിലേക്ക് വരാൻ വിദേശികൾക്ക് അനുവദിച്ച വിസകൾ വീണ്ടും പ്രാബല്യത്തിലായി.