രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14,159 പേർ സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,97,740 ആയി. 98.22% ആണ് രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിന്ടെ 311 പേർ കൊവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് നിലവിൽ 1,51,209 പേർ ചികിസ്തയിൽ ഉണ്ട്. ആകെ രോഗബാധിതരുടെ ഒരുശതമാനത്തിൽ താഴെമാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ 61.12 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധകുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 107.29 കോടി ഡോസ് വാക്സിൻ നൽകി.
Related News
സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്വേതാ ഭട്ട്
ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാ ഭട്ട്. കേസിലെ ഗൂഢാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേതഭട്ട് മീഡിയാവണിനോട് പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത , വാക്കുകള്‍ കിട്ടാതെ വിതുമ്പി.
ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി
കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി. നാളെയാണ് കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള എട്ടാം വട്ട ചർച്ച. കാർഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിർത്തികളിലെ സമരം 43 ദിവസം പിന്നിടുമ്പോള്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടാക്ടർ റാലി. തിക്രി, ഗാസിപൂർ സിംഗു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുക. റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ […]
പൗരത്വ നിയമ ഭേദഗതി പിന്‍വലിപ്പിക്കാന്‍ മമതാ ദീദിക്കാവില്ല: അമിത് ഷാ
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പൗരത്വ നിയമ ഭേദഗതി പിന്‍വലിപ്പിക്കാന്‍ മമതാ ദീദിക്കാവില്ലെന്ന് അമിത് ഷാ പറഞ്ഞു. സി.എ.എ സംബന്ധിച്ച് പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും കൊല്‍ക്കത്തയിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു. “എനിക്ക് മമത ദീദിയോട് ചോദിക്കാനുള്ളത് ഇതാണ്- നിങ്ങള്‍ എന്തിന് അഭയാര്‍ഥികളുടെ താത്പര്യങ്ങളെ വ്രണപ്പെടുത്തുന്നു? നിങ്ങള്‍ പരിഗണിക്കുന്നത് നുഴഞ്ഞുകയറ്റക്കാരുടെ താത്പര്യങ്ങളാണ്. ബലാത്സംഗം ചെയ്യപ്പെട്ട, ഭീഷണികള്‍ നേരിടുന്ന നമ്മുടെ അയല്‍ രാജ്യങ്ങളിലെ […]