മുംബൈയിൽ കെട്ടിടം തകർന്ന് 9 പേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. മുംബൈ മലാഡിലാണ് ഒരു കെട്ടിടത്തിന് മുകളിലൂടെ മൂന്ന് നില കെട്ടിടം തകർന്നു വീണത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 15 പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിനടിയിൽ കൂടുതല്‍ പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും ഇന്നലെ രാത്രി മറ്റൊരു കെട്ടിടം തകര്‍ന്നു വീണു. ഇവിടെ നിന്ന് ആളുകളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കനത്ത മഴയാണ് മുംബൈയില്‍. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും രണ്ട് ദിവസം മുമ്പേയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയത്. അടുത്ത നാലു ദിവസം കൂടി മുംബൈയില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
#WATCH| Commuters struggle as the roads are waterlogged due to heavy rainfall in Mumbai y'day
— ANI (@ANI) June 9, 2021
Visuals from Sion pic.twitter.com/eWhyKA11mr