ന്യൂഡല്‍ഹി: പുതിയ മോട്ടാര്‍ വാഹന നിയമത്തിനെതിരെ ഡല്‍ഹിയില്‍ തൊഴിലാളികളുടെ പ്രതിഷേധം. മോദിക്കെതിരെ മുദ്രാവാക്യവുമായി തിങ്കളാഴ്ച യുനൈറ്റഡ് ഫ്രണ്ട് ഒാഫ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷെന്റ നേതൃത്വത്തില്‍ ജന്തര്‍മന്തറില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പെങ്കടുത്തു.
സംഘടന വ്യാഴാഴ്ച ഡല്‍ഹിയില്‍ മോട്ടാര്‍ വാഹന പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഒാേട്ടാ, ഒാണ്‍ലൈന്‍ ടാക്സി സര്‍ക്കാര്‍ വാഹനങ്ങള്‍ തുടങ്ങി മുഴുവന്‍ വാഹനങ്ങളും തടയുമെന്നും മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
ഉയര്‍ന്ന പിഴയടക്കം സര്‍ക്കാറിെന്റ തീരുമാനങ്ങള്‍ ക്രൂരമാണ്. ടാക്സടക്കം എല്ലാം വര്‍ധിച്ചു. ഞങ്ങളെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നേയില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ഭാരതീയ മസ്ദൂര്‍ സംഘ് നേതാവുകൂടിയായ രജീന്ദര്‍ സോനി പറഞ്ഞു.