India National

ട്രംപിന് നന്ദി പറഞ്ഞ് മോദി

ഈ മഹാമാരികാലം നാം ഒന്നിച്ച് തന്നെ നേരിടുമെന്ന് മോദി ട്രംപിനയച്ച സന്ദേശത്തിൽ പറഞ്ഞു

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യമായി സഹകരിക്കുമെന്ന ട്രംപിന്റെ ട്വീറ്റിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി. ഈ മാസം അവസാനത്തോടെ ഇന്ത്യക്ക് 200 മൊബെെൽ വെന്റിലേറ്ററുകൾ നൽകുമെന്നായിരന്നു ട്രംപ് ട്വറ്ററിലൂടെ അറിയിച്ചത്. രണ്ടര ദശലക്ഷം ഡോളറാണ് വെന്റിലേറ്ററുകൾക്ക് കണക്കാക്കുന്നത്.

ഈ മഹാമാരികാലം നാം ഒന്നിച്ച് തന്നെ നേരിടുമെന്ന് മോദി ട്രംപിനയച്ച സന്ദേശത്തിൽ പറഞ്ഞു. ഇത്തരം ഘട്ടങ്ങളിൽ രാഷ്ട്രങ്ങൾ ഒന്നിച്ച് നിന്ന് ലോകത്തെ രോഗമുക്തമാക്കുകയും ആരോഗ്യകരമായ ചുറ്റുപാട് ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കോവി‍ഡിനെ പിടിച്ചുകെട്ടാൻ ഇന്ത്യയുമായി ചേർന്ന് വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമം തുടരുമെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ (82933) ഇന്ത്യ (85700) മറികടന്നതിന് പിന്നാലെയാണ് ട്രംപിന്റെ സഹായം. വെെറസ് ബാധയേറ്റ രാജ്യങ്ങളുടെ മുൻ നിരയിലാണ് ഇരുരാജ്യങ്ങളും. നേരത്തെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ ട്രംപിന്റെ ആവശ്യത്തെ തുടര്‍ന്ന് കയറ്റുമതി നിബന്ധനകളില്‍ ഇളവു നല്‍കിക്കൊണ്ട് അമേരിക്കയിലേക്ക് ഇന്ത്യ അയച്ചുകൊടുത്തിരുന്നു.