അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ഘട്ടമായ ഇന്ന് ഗുജറാത്തിലെ വോട്ടെടുപ്പ് ദിനത്തിലാണ് മോദി അമ്മ ഹീരബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. ഗാന്ധിനഗറിലെ വസതിയിലെത്തിയ മോദി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ് അമ്മ ഹീരബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. ശേഷം മോദിയുടെ വോട്ടിങ് മണ്ഡലമായ അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച് വോട്ട് ചെയ്ത് മടങ്ങി. അഹമ്മദാബാദിലെ റാനിപ്പ് പോളിങ് സ്റ്റേഷനിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ വോട്ട്.
