അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ബൈഡന്‍റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റില്‍ വ്യക്തമാക്കി. ഇന്ത്യ – യുഎസ് ബന്ധം ഉന്നതിയില്‍ എത്തിക്കാന്‍ വീണ്ടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
കമല ഹാരിസിനും മോദി അഭിനന്ദനം അറിയിച്ചു. കമല ഹാരിസിന്റെ ഉജ്വല വിജയം ഇന്ത്യന്‍ – അമേരിക്കക്കാർക്ക് അഭിമാനമേകുന്നുവെന്നും മോദി പറഞ്ഞു. കമലയുടെ പിന്തുണയും നേതൃത്വവും ഇരു രാജ്യങ്ങളുടേയും ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.
Heartiest congratulations @KamalaHarris! Your success is pathbreaking, and a matter of immense pride not just for your chittis, but also for all Indian-Americans. I am confident that the vibrant India-US ties will get even stronger with your support and leadership.
— Narendra Modi (@narendramodi) November 7, 2020
‘അബ് കി ബാർ ട്രംപ് സർക്കാർ’ എന്ന് മോദി മുന്‍പ് പറയുകയുണ്ടായി. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അകലം പാലിക്കുക എന്ന ഇന്ത്യയുടെ വിദേശനയം മറികടന്നാണ് ട്രംപിനെ വീണ്ടും ജയിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിലും ട്രംപ് ഇന്ത്യയില്‍ വന്നപ്പോഴും മോദിയും ട്രംപും പരസ്പരം പ്രശംസിച്ചിരുന്നു.