India National

മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. പൊലീസ് വാനിൽ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്. ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് കുറ്റവാളികളെ പോലെയാണ് പെരുമാറിയതെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ പറഞ്ഞു. ക്യാമറയും മൈക്കും കേടുവരുത്തി. മീഡിയവണ്‍ വാഹനം പോലീസ് ഇതുവരെ വിട്ടുനല്‍കിയിട്ടില്ല.

മീഡിയവണ്‍ സംഘത്തിന് പുറമെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍, ഏഷ്യാനെറ്റ് കാമറമാന്‍ പ്രതീഷ് കപ്പോത്ത്, 24 ന്യൂസ് റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, 24 ന്യൂസ് കാമറമാന്‍ ര‍ഞ്ജിത്ത് മന്നിപ്പാടി, ന്യൂസ് 18 കാമറമാന്‍ സുമേഷ് മൊറാഴ എന്നിവരെയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. പൊലീസ് വാനിൽ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്. ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയെന്നും അവരെ കമ്മീഷണര്‍ ഓഫീസിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞതും കള്ളമാണ്. സുമേഷ് എന്ന മാധ്യമപ്രവര്‍ത്തകനെ ഫോണില്‍ ലഭ്യമായപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്- രാവിലെ 8.30 മുതല്‍ പൊലീസ് വാഹനത്തിനുള്ളില്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍. വെള്ളം പോലും ലഭിച്ചിട്ടില്ല. അഞ്ച് പേരാണ് ഒരു വാഹനത്തിനുള്ളിലുള്ളത്. ഏഷ്യാനെറ്റ് ക്യാമറാമാനും റിപ്പോര്‍ട്ടറും 24 ക്യാമറാമാനും റിപ്പോര്‍ട്ടറും ന്യൂസ് 18ന്‍റെ ക്യാമറാമാനും ഒരു വണ്ടിയിലാണ്. മീഡിയവണ്‍ റിപ്പോര്‍ട്ടറും ക്യാമാറാമാനും എവിടെയെന്ന ചോദ്യത്തിന് തൊട്ടടുത്ത വണ്ടിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സുമേഷ് പറഞ്ഞത്. ആകെ ഏഴ് മലയാളി മാധ്യമപ്രവര്‍ത്തകരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ഇന്നലെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധം വ്യാപകമായതോടെ ഇവരെ കേരളത്തിലേക്ക് തിരിച്ചയക്കുമെന്ന് പൊലീസ് പറഞ്ഞെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിട്ടയച്ചിട്ടില്ല. ക്യാമറകള്‍, ഫോണുകള്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്.