India National

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കാനാവശ്യപ്പെട്ട് മണിപ്പൂര്‍ 12-ാം ക്ലാസ് ചോദ്യപേപ്പര്‍

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു ചിഹ്നം വരയ്ക്കാനാവശ്യപ്പെട്ട് മണിപ്പൂരിലെ 12-ാം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പര്‍. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു ചിഹ്നം വരയ്ക്കാനും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിച്ച തെറ്റായ നാലു സമീപനങ്ങൾ വിശദീകരിക്കാനും ആവശ്യപ്പെട്ടുള്ള നാലു മാർക്കിന്റെ രണ്ടു ചോദ്യങ്ങളാണു വിവാദങ്ങൾക്കു കാരണമായത്. പൊളിറ്റിക്കൽ സയൻസ് പരീക്ഷയിലാണു വിവാദ ചോദ്യങ്ങൾ.

ചോദ്യപ്പേപ്പറിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നെഹ്റുവിനെ മനഃപൂർവ്വം മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണു ചോദ്യമെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.