മൂന്നു മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തി. 12,557 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന മരണനിരക്കും രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. രണ്ടാം തരംഗത്തിൽ ഒരു ദിവസം 920 പേർ വരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 57,000 ന് മുകളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുകയും ചെയ്തിരുന്നു. കടുത്ത നിയന്ത്രണങ്ങളും വാക്സിനേഷനും നടന്നതോടെയാണ് രോഗികളുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായത്. 14,433 പേരാണ് ഇന്ന് രോഗമുക്തരായത്. 95.05 ശതമാനമാണ് രോഗമുക്തിനിരക്ക്. നിലവില്‍ 1,85,527 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിരുന്നു. സംസ്ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം
Related News
എസ്.പി ഓഫിസറേയും കുടുംബത്തേയും ആക്രമിച്ചത് ജെയ്ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്നതായി കശ്മീർ ഐ.ജി
ജമ്മു കശ്മീരിലെ പുൽവാമയിൽ എസ്.പി ഓഫിസറേയും ഭാര്യയേയും ആക്രമിച്ചത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ. ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് ഭീകരരാണെന്ന് സംശയമുണ്ട്. ഭീകരർക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും ഐ.ജി അറിയിച്ചു. എസ്പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മകൾ റാഫിയ പിന്നീട് മരണത്തിന് കീഴടങ്ങി. വീട്ടിൽ അതിക്രമിച്ച് കയറിയ ഭീകരവാദികൾ മൂവരെയും വെടിവയ്ക്കുകയായിരുന്നു. ഫയാസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
നടിയെ അക്രമിച്ച കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും. മുഖ്യപ്രതി പൾസർ സുനിയും സംഘവും താമസിച്ച തമ്മനത്തെ ഫ്ലാറ്റുമായി ബന്ധപ്പെട്ടവര്‍, സംഭവ ദിവസം രാത്രിയില്‍ പ്രതികളെ ഒരുമിച്ച് കണ്ടവര്‍ എന്നിവരെയാണ് ഇന്ന് വിസതരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ ലാല്‍, രമ്യാ നമ്പീശൻ തുടങ്ങി പത്ത് പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നിര്‍മാതാവ് ആന്റോ ജോസഫ്, പി.ടി തോമസ് എം.എല്‍.എ എന്നിവരെ കഴിഞ്ഞയാഴ്ച വിസ്തരിക്കാന്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇവരെ വിസതരിക്കേണ്ട പുതിയ തീയതി ഇന്ന് നിശ്ചയിക്കും. ഏപ്രില്‍ […]
തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന് വെള്ളാപ്പള്ളി
വെള്ളാപ്പള്ളിയെ കണ്ട് പിന്തുണ തേടി ചാലക്കുടിയിലെ ഇടതു സ്ഥാനാർഥി ഇന്നസെന്റ്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയതായിരുന്നു കൂടിക്കാഴ്ച. പിന്തുണ തേടി എന്‍.എസ്.എസ് ആസ്ഥാനത്തു പോകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു. അര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും കൈ കൊടുത്ത് പിരിഞ്ഞു.