മഹാരാഷ്ട്ര കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. മഹാരാഷ്ട്ര പാൽഘറിൽ ബുധനാഴ്ച വൈകിട്ട് 4.20ഓടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ മൂന്ന് പേ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ ശക്തികൊണ്ട് ഫാക്ടറിയുടെ മേൽക്കൂര തെറിച്ചുവീണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Related News
അജിത് കുമാറിന്റെ പിതാവ് പി.എസ് മണി അന്തരിച്ചു
നടൻ അജിത് കുമാറിന്റെ പിതാവ് പി.എസ് മണി അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. പാലക്കാട് സ്വദേശിയായാണ്. പക്ഷാഘാതത്തെ തുടര്ന്ന് കുറച്ച് കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്. സംസ്കാര ചടങ്ങുകൾ രാവിലെ ബസന്റ് നെഗർ ശ്മശാനത്തിൽ നടന്നു. സിനിമാപ്രവര്ത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേര് പി സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്പ്പിച്ചു.
ഇന്നും ശക്തമായ മഴയെന്ന് മുന്നറിയിപ്പ്: മുല്ലപ്പെരിയാറില് ജലനിരപ്പ് 136 അടിയായി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരും. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നും കേരളത്തിൽ കനത്ത മഴക്ക് കാരണമാകും. നാളെയോടെ മഴ കുറയുമെന്നാണ് പ്രവചനം. ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും. രാത്രിയിലും മിക്ക ജില്ലകളിലും ശക്തമായ മഴ അനുഭവപ്പെട്ടു. കണ്ണൂരിലാണ് ഇന്നലെ കൂടുതൽ […]
അഭിനന്ദന്റെ ചിത്രം ; പോസ്റ്ററുകള് ഒഴിവാക്കാന് ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദ്ദേശം
വിങ് കമാന്ഡര് അഭിനന്ദന് വര്ധമാന്റെ ചിത്രം ഉപയോഗിച്ച ബി.ജെ.പി പ്രചാരണ പോസ്റ്ററുകള് പിന്വലിക്കണമെന്ന് ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദ്ദേശം. ബി.ജെ.പി നേതാവും ഡല്ഹി എം.എല്.എയുമായ ഓം പ്രകാശ് ശര്മ്മ ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത ചിത്രങ്ങള് ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്ദ്ദേശം നല്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന് അമിത് ഷാ എന്നിവരോടൊപ്പം വിംങ് കമാന്ഡര് അഭിനന്ദന് വര്ധമാന്റെയും ചിത്രം ചേര്ത്തായിരുന്നു ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്. മാര്ച്ച് ഒന്നിനായിരുന്നു ഇത് ഫേസ്ബുക്കില് ഷെയര് ചെയ്തത്. ഈ ചിത്രങ്ങള് […]