ലക്ഷദ്വീപിൽ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കി ദ്വീപ് ഭരണകൂടം. പഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്ന അഞ്ച് വകുപ്പുകൾ എടുത്തു കളഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ അധികാരങ്ങളാണ് വെട്ടി കുറച്ചത്. പഞ്ചായത്തിനെ നോക്കുകുത്തിയാക്കിയാണ് ഭരണകൂടത്തിന്റെ വിജ്ഞാപനം. ലക്ഷദ്വീപിൽ 10 വില്ലേജ് ദ്വീപ് പഞ്ചായത്തുകളുണ്ട്. ഇവയുടെ പ്രതിനിധികളാണ് പഞ്ചായത്ത് കൗൺസിലിനെ തിരഞ്ഞെടുക്കുന്നത്. ഈ കൗൺസിലിന് വലിയ അധികാരങ്ങളുണ്ട്. ഇതാണ് വെട്ടിച്ചുരുക്കിയത്. ജനാധിപത്യ സംവിധാനം തകർക്കുന്നതാണ് ഭരണകൂടത്തിന്റെ നടപടിയെന്ന് ആക്ഷേപമുയരുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ താൽപര്യമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.
Related News
മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്
തീവ്ര ചുഴലിക്കാറ്റായ മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനാരംഭിച്ചു. തെക്കൻ ആന്ധ്ര പ്രദേശ് തീരത്ത് അതിശക്തമായ കാറ്റും അതിതീവ്ര മഴയും. ബാപ്ടല, നെല്ലൂർ, മച്ചിലിപ്പട്ടണം ഉൾപ്പടെ എട്ട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. അടിയന്തര സാഹചര്യം നേരിടാൻ NDRF സേനയടക്കം സജ്ജം. ചെന്നൈ നഗരത്തെ പ്രളയത്തിൽ മുക്കിയ മിഗ്ജൗമ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്. നിലവിൽ ആന്ധ്രപ്രദേശ് തീരത്തെ വടക്ക് കിഴക്കൻ കാവാലി നിന്ന് 40 കിമി അകലെയും, നെല്ലൂർ, ബാപ്ടല എന്നിവിടങ്ങളിൽ നിന്ന് 80 […]
ഫോർബിസിന്റെ ധനികരുടെ പട്ടികയിൽ ആറ് സ്ത്രീകളും
ഫോർബ്സ് പുറത്തുവിട്ട ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ആറ് സ്ത്രീ സംരംഭകരും. സാവിത്രി ജിൻഡലാണ് ലിസ്റ്റിൽ ഇടംനേടിയ ഏറ്റവും സമ്പന്നയായ വനിത. 13.46 ലക്ഷം കോടി രൂപയാണ് ഒപി ജിൻഡൽ ഗ്രൂപ്പ് ഉടമയായ സാവിത്രിയുടെ ആസ്തി. കഴിഞ്ഞ വർഷം 9.72 ലക്ഷം കോടി രൂപയായിരുന്നുവെങ്കിൽ ഒറ്റ വർഷം കൊണ്ടാണ് ആസ്തി 13.46 ലക്ഷം കോടിയിലെത്തിച്ചത്. ( richest indian women ) നൂറ് പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 7-ാം സ്ഥാനത്താണ് 76 കാരിയായ സാവിത്രി ജിൻഡൽ. വനിതകളിൽ […]
മെഹുല്‍ ചോക്സി പിടിയില്‍; ഇന്ത്യക്ക് കൈമാറുമെന്ന് ഡൊമിനിക്ക
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സി അറസ്റ്റില്‍. കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ കഴിയുന്നതിനിടെ ഇദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് അയല്‍രാജ്യമായ ഡൊമിനിക്കയില്‍ വെച്ചാണ് ചോക്സി അറസ്റ്റിലായത്. ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഡൊമിനിക്കയില്‍ വെച്ച് ചോക്സി പിടിയിലായത്. ഞായറാഴ്ച മുതല്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. അനന്തരവന് നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി […]