അലോപ്പതിക്കെതിരായ പരാമര്‍ശത്തില്‍ യോഗാ ഗുരു ബാബാ രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഉത്തരാഖണ്ഡ് ഘടകം. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അലോപ്പതിക്കെതിരായ രാംദേവിന്റെ പ്രസ്താവനക്കെതിരെ ഉത്തരാഖണ്ഡ് ഘടകം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അലോപ്പതി വിവേകശൂന്യമാശാസ്ത്രമാണെന്നും ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ച മരുന്നുകൾ കോവിഡിനെ ചികിത്സിക്കുന്നതിൽ പരാജയമാണെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇതിനെതിരെയാണ് ഐ.എം.എ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചത്. മാത്രമല്ല മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഐ.എം.എയുടെ കടുത്ത പ്രതിഷേധം പുറത്തുവന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് രാംദേവിനോട് പ്രസ്താവന പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കേണ്ടി വന്നിരുന്നു. പിന്നീട് രാംദേവ് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.
Related News
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെ സമയം
18 ദിവസമായി തുടരുന്ന ഭരണ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസരം എന്‍.സി.പിക്ക് ലഭിച്ചു. നിശ്ചിത സമയത്തിനകം പിന്തുണ തെളിയിക്കാന്‍ ശിവസേനക്ക് കഴിയാതെ പോയതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി എന്‍.സി.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനക്ക് പിന്തുണ നല്കുന്ന കാര്യം തീരുമാനിക്കാന്‍ എന്‍.സി.പി – കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സംയുക്തയോഗം ചേരും. എന്‍.സി.പിക്കും ശിവസേനക്കുമിടയില്‍ സഖ്യമായെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നെങ്കിലും ആരുടെയും പിന്തുണക്കത്ത് ഹാജരാക്കാന്‍ ശിവസേനക്കായില്ല. മഹാരാഷ്ട്ര ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി […]
പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം
അഴിമതിക്കേസുകളില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കും. എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ ചിദംബരവും മകന് കാര്‍ത്തിയും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയും ഉത്തരവിറക്കും. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐയുടെ കസ്റ്റഡി റിമാന്‍ഡിനെതിരെ നല്കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി കഴിഞ്ഞ രണ്ടാഴ്ചയായി സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന […]
കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ യു.ഡി.എഫിന്റെ കെ.ആര് പ്രേംകുമാര്‍
കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കോൺഗ്രസ് കൗൺസിലർ കെ.ആര് പ്രേംകുമാറിനെ തെരഞ്ഞെടുത്തു. 73 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് 37 വോട്ടുകൾ നേടിയപ്പോൾ എല്‍.ഡി.എഫിന് 34 വോട്ടുകൾ ലഭിച്ചു. രണ്ട് കൗൺസിലർമാരുള്ള ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷൻ കൗണ്‍സിലറാണ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര് പ്രേംകുമാർ. മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്‍സിലര്‍ ഗീതാപ്രഭാകറടക്കം ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നു. ഇതോടെ പ്രതീക്ഷിച്ച 37 വോട്ടുകളും യു.ഡി.എഫിന് […]