ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദേശകാര്യമന്ത്രിയുടെ ഈ പ്രതികരണം.
ഇന്ത്യയാണ് പ്രകോപനം സൃഷ്ടിച്ചതെന്നും വെടിയുതിര്‍ത്തതെന്നുമാണ് ചൈനയുടെ ആരോപണം. എന്നാല്‍, വിദേശകാര്യമന്ത്രിയും കരസേനയും ഇക്കാര്യം നിഷേധിച്ചു. അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കരസേന അറിയിച്ചു. രണ്ടുമാസം മുന്പ് ചൈന സൈനിക വിന്യാസം നടത്തിയ പാംഗോങ് സോ തടാകക്കരയുടെ തെക്ക് ഭാഗത്ത് കൂടുതല്‍ സൈനിക വിന്യാസം നടത്തിയിരിക്കുകയാണ്. നാളെ മോസ്കോയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ച നടക്കും.