കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Related News
മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ചു; മൂന്നു പേർക്കെതിരെ കേസ്
മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ച മൂന്നു പേർക്കെതിരെ കേസ്. കുമളി സ്വദേശികളായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണ് കേസ്. അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്നു എന്നാണ് കേസ്. അണക്കെട്ടിലെ അറ്റകുറ്റപ്പണിക്ക് സാധനങ്ങൾ കൊണ്ടു പോയ ലോറികളിലാണ് ഇവർ ഡാമിലേക്ക് പോയത്.
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയതായി ബസുടമകള്‍ പറഞ്ഞു. സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഗതാഗതി മന്ത്രി വ്യക്തമാക്കി.
സി കെ ജാനുവിന് ബിജെപി നല്‍കിയത് ഒരു കോടി പത്തുലക്ഷം, ചെലവഴിച്ചത് 76 ലക്ഷം: ബാക്കി എവിടെ?
കൊടകര കള്ളപ്പണക്കേസിന് പിന്നാലെ വയനാട് തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു കോടിയിലേറെ രൂപ ബിജെപി നൽകിയതായി സൂചന. മാർച്ച് 24ന് ജെആർപി നേതാവ് സി.കെ ജാനുവിന്റെ യാത്രയിലും ദുരൂഹത ഏറുകയാണ്. സി കെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയിരുന്നെന്ന ജെആർപി നേതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ സംഭവം. ഓരോ മണ്ഡലത്തിന്റെയും പ്രത്യേകത അനുസരിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ഫണ്ട് വിതരണം ചെയ്തത്. […]