Kerala

മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കാസർഗോഡ് മൊബൈൽ ടവറിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. പഴയ ബസ് സ്റ്റാൻഡിന് സമീപം രാത്രി ഏഴോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരുമണിക്കൂറോളം പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിച്ചതിനെ തുടർന്ന് യുവാവ് തനിയെ താഴെയിറങ്ങി. അതേസമയം ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം.

Kerala

2750 ഡിറ്റെനേറ്ററുകൾ, 3 പെട്ടി ജലാറ്റിൻ സ്റ്റിക്കുകൾ; കാസർഗോഡ് വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

കാസർഗോഡ് കെട്ടുംകല്ലിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടിൽ നിന്നാണ് 2750 ഡിറ്റെനേറ്ററുകളും, 13 പെട്ടികളിലായി സൂക്ഷിച്ച ജലാറ്റിൻ സ്റ്റിക്കുകളും പിടികൂടിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.  പിടിയിലായ മുസ്തഫയ്ക്ക് ലഹരി ഇടപാട് സംഘങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു എക്സൈസിന് ലഭിച്ച വിവരം. ഇതേ തുടർന്നാണ് ഇയാളുടെ വീട്ടിൽ എക്സൈസ് പ്രത്യേക സംഘം പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ കണ്ടെത്തിയതാവട്ടെ സ്ഫോടക വസ്തുകളുടെ വൻ ശേഖരവും. വീടിന് പുറമെ […]

Kerala

കാസർഗോഡ് ഭക്ഷ്യവിഷബാധ; സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട്

കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട്. പെൺകുട്ടി ഭക്ഷ്യവിഷബാധയുമായി രണ്ടുതവണ ചികിത്സ തേടിയിട്ടും ആരോഗ്യവകുപ്പിനെ വിവരമറിയിച്ചില്ല. ഈ ഒന്നാം തീയതിയും ഈ അഞ്ചാം തീയതിയുമാണ് ചികിത്സ തേടിയത്. ജനുവരി ഒന്നിനാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യമായി ഈ സ്ത്രീയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് അഞ്ചാം തീയതിയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വാഭാവികമായും ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടുന്ന ഘട്ടത്തിൽ ഒരു […]

Kerala

കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. എരിയാൽ സ്വദേശി മുഹമ്മദ്‌ മർസൂഖ് ആണ് പിടിയിലായത്. കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതി ഓൺലൈനിലൂടെ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയെന്ന് പൊലീസ് വ്യക്തമാക്കി.

Kerala

കാസർഗോഡ് കാർ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

കാസർഗോഡ് പരപ്പയിൽ കാർ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കർണാടക ഗാളിമുഖ സ്വദേശികളായ ഷാഹിന(28), ഷെസ (3) എന്നിവരാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരം. പരുക്കേറ്റവരെ മംഗളൂരുവിലേക്ക് മാറ്റി.

Kerala

തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Kerala

കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട

കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പൊലീസ് പിടികൂടി. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക അതിർത്തിയിൽ നിന്ന് സ്‌പിരിറ്റ് പിടികൂടിയത്.

Kerala

കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി

കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പ്രത്യേക സംഘമാണ് രാവിലെ മാർക്കറ്റിൽ പരിശോധന നടത്തിയത്. എട്ട് ബോക്‌സുകളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. പഴകിയ മത്സ്യം വിപണനത്തിനായി എത്തിച്ച ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധനയാണ് ജില്ലയിൽ പുരോഗമിക്കുന്നത്.

Kerala

സെമി – ഹൈസ്പീഡ് റെയിൽ; മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം-കാസർ​ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന് മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയ ഹരിത ട്രൈബ്യൂണലിൽ ആണ് കേന്ദ്രം ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചത്. ( thiruvananthapuram kasaragod semi speed ) പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച 2006ലെ കേന്ദ്ര വിജ്ഞാപനത്തിൽ റെയിൽവേയോ റെയിൽ പദ്ധതികളോ ഉൾപ്പെടുന്നില്ലെന്ന് കേന്ദ്രം അറിയിച്ചു. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് കേരളത്തിന്റെ സെമി – ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് മുൻകൂറായി പരിസ്ഥിതി അനുമതി വേണ്ടെന്നും കേന്ദ്രം പറയുന്നു. ചെന്നൈ ബെഞ്ചിലാണ് കേന്ദ്രം […]

Kerala

കോവിഡ് വര്‍ദ്ധിക്കുമ്പോഴും കാസര്‍കോട് മതിയായ ചികിത്സാ സൗകര്യങ്ങളില്ല

കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുമ്പോഴും ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഇല്ല. കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുമ്പോഴും ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഇല്ല. കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച മെഡിക്കൽ കോളജിൽ ഉള്ളത് എഫ്.എൽ.ടി സി സംവിധാനം മാത്രം. ടാറ്റാ സ്ഥാപിച്ച കോവിഡ് ആശുപത്രിയും ഉദ്ഘാടനം ചെയ്തതല്ലാതെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ജില്ലയിൽ ദിവസവും ശരാശരി 150 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കോവിഡ് ബാധിച്ചവരിൽ ഏറെയും മറ്റ് ഗുരുതരമായ അസുഖങ്ങളുള്ള […]