Kerala

ഓണാഘോഷ പരിപാടിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു

കഴക്കൂട്ടം വെട്ട്‌റോഡ് മാര്‍ക്കറ്റില്‍ ഓണാഘോഷ പരിപാടിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. വെട്ട്‌റോട് സ്വദേശി വിനേഷ് ആണ് മരിച്ചത്.

പ്രദേശത്തെ ക്ലബ്ബിന്റെ വക ഓണാഘോഷ പരിപാടിക്കിടെ ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വടംവലിക്കായി ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ സമീപത്തെ മരം ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. വെട്ടുറോഡ് സ്വദേശി സതീഭവനില്‍ വിനേഷ് (40) ആണ് മരിച്ചത്. നിര്‍മാണ തൊഴിലാളിയാണ്. വിനേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.