Kerala

ഓണാഘോഷ പരിപാടിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു

കഴക്കൂട്ടം വെട്ട്‌റോഡ് മാര്‍ക്കറ്റില്‍ ഓണാഘോഷ പരിപാടിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. വെട്ട്‌റോട് സ്വദേശി വിനേഷ് ആണ് മരിച്ചത്. പ്രദേശത്തെ ക്ലബ്ബിന്റെ വക ഓണാഘോഷ പരിപാടിക്കിടെ ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വടംവലിക്കായി ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ സമീപത്തെ മരം ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. വെട്ടുറോഡ് സ്വദേശി സതീഭവനില്‍ വിനേഷ് (40) ആണ് മരിച്ചത്. നിര്‍മാണ തൊഴിലാളിയാണ്. വിനേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Gulf HEAD LINES

ദുബായ് ഫ്രേമിൽ ഊഞ്ഞാലാടുന്ന മാവേലി; ഓണസദ്യയുടെ ചിത്രം പങ്കുവച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയിൽ അവധിയാഘോഷിക്കുന്ന ശൈഖ് ഹംദാൻ നാക്കിലയിൽ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇൻസറ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിൽ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.(Sheikh Hamdan posts photo of Onam Sadhya) ഇപ്പോള്‍ യുകെയിലെ അവധിക്കാലം ചെലവഴിക്കുന്ന ശൈഖ് ഹംദാന്‍ അവിടെ ഓണസദ്യയുണ്ടോ എന്ന് അറിയില്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള അദ്ദേഹത്തിന്റെ ഓണാശംസകള്‍ പ്രവാസികളുടെ മനം കവര്‍ന്നു. ഇൻസ്റ്റഗ്രമിൽ മാത്രം 160 ലക്ഷം ഫോളോവേഴ്സുള്ള ഭരണാധികാരിയാണ് ദുബായ് […]

Kerala

ഓണം പൂജകള്‍ക്കായി ശബരിമല നട തുറന്നു; 31 വരെ ഓണസദ്യ

ശബരിമല നട ഓണം പൂജകള്‍ക്കായി ഇന്നലെ വൈകീട്ട് തുറന്നു. അയ്യപ്പ സന്നിധിയില്‍ ഇന്നു മുതല്‍ 31 വരെ ഓണസദ്യ നടക്കും. മേല്‍ശാന്തിയുടെ വകയാണ് ഇന്നത്തെ ഉത്രാട സദ്യ. നാളെ ദേവസ്വം ജീവനക്കാര്‍ തിരുവോണ സദ്യ ഒരുക്കും. 30 ന് പൊലീസും 31 ന് മാളികപ്പുറം മേല്‍ശാന്തിയും ഓണസദ്യ ഒരുക്കുന്നുണ്ട്. ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണസദ്യ നല്‍കുന്നതിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. 31 ന് രാത്രി 10 ന് ശബരിമല ക്ഷേത്ര നട അടയ്ക്കും. നട തുറന്ന ഇന്നലെ […]

Kerala

മലയാളികൾ ഉത്രാടപാച്ചിലിൽ; തിരുവോണത്തിനൊരുങ്ങി നാടും നഗരവും

തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലേക്ക് മലയാളി കടക്കുന്ന ദിവസം. നാളത്തെ ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാകും എല്ലാവരും. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ, വിപണി ഏറ്റവും സജീവമാകുന്ന ദിവസമാകും ഇന്ന്. വൈകുന്നേരമാകും ഏറ്റവും തിരക്ക് അനുഭവപ്പെടുക. ഓണമുണ്ണാനുള്ള എല്ലാ ഒരുക്കളും തേടി കുടുംബസമേതം വിപണിയിലിറങ്ങിയിരിക്കുകയാണ് ആളുകള്‍. വഴിയോരവിപണികളും സജീവമായിത്തന്നെയുണ്ട്. . ഓണം പൊടിപൊടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഓട്ടം എല്ലായിടത്തും കാണാം. ഒത്തൊരുമയുടെ ഉത്സവം കൂടിയാണ് ഓണം. കുടുംബസമേതം […]

Kerala

സർക്കാർ ജീവനക്കാർക്ക് സന്തോഷ വാര്‍ത്ത; ഓണം ബോണസും അഡ്വാൻസും പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു.  സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് […]

Kerala

ഓണത്തിന് നാട്ടിലെത്താൻ ഇത്തവണയും മലയാളികൾക്ക് ചിലവേറും; അമിത നിരക്ക് ഈടാക്കി സ്വകാര്യ ബസ് ലോബി

ഓണത്തിന് നാട്ടിലെത്താൻ ഇത്തവണയും മലയാളികൾക്ക് ചിലവേറും. ഓണം സ്‌പെഷ്യലായി 8 ട്രെയിനുകൾ അനുവദിച്ചെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമാകില്ല. അവസരം മുതലെടുത്ത് അമിത നിരക്ക് ഈടാക്കുകയാണ് സ്വകാര്യ ബസ് ലോബി. വിവിധ സംസ്ഥാനങ്ങളിലായി ജോലി ചെയ്യുന്ന മലയാളികൾക്ക് ആശ്രയം ദീർഘ ദൂര ട്രെയിൻ സർവീസുകളാണ്. എന്നാൽ ടിക്കറ്റുകൾ മാസങ്ങൾക്ക് മുമ്പേ തീർന്നു. ആഗസ്റ്റ് 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ട്രെയിനിൽ നാട്ടിലെത്തണമെങ്കിൽ അതിക സർവീസുകൾ ഇനിയും അനുവദിക്കണം. ഇതുവരെ അനുവദിച്ച 8 ട്രെയിനുകൾ ചെന്നൈയിലെയും ബംഗ്ലൂരുവിലെയും വേളാങ്കണ്ണിയിലെയും […]

Cultural India Kerala

ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ

ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഓണാഘോഷം സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന് പുറത്തു നിന്നുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ സംസ്ഥാനതല പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയം […]

Kerala

ലഹരി ഒഴുകിയ ഓണക്കാലം; കഴിഞ്ഞ 4 ദിവസം സംസ്ഥാനത്തു രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകൾ

കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകളെന്ന് റിപ്പോർട്ട്. എറണാകുളത്തും, തൃശൂരുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തിങ്കൾ മുതൽ വ്യാഴം വരെയുള്ള കണക്കാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. 775 കിലോഗ്രാം കഞ്ചാവാണ് പലരിൽ നിന്നായി പിടിച്ചെടുത്തത്. വലിയ എം.ഡി.എം.എ വേട്ട നടന്നതും ഈ ദിവസങ്ങളിൽ തന്നെയാണ്. നാല് ദിവസത്തിനിടയിൽ പിടിച്ചത് ഒന്നര കിലോ എംഡിഎംഎ ആണ്. സംസ്ഥാനത്തേക്കു എംഡിഎംഎ എത്തുന്നത് വർധിച്ചുവെന്നു കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പിടിച്ചവയിൽ ബ്രൗൺഷുഗറും,ഹെറോയിനും, എൽഎസ്ഡി സ്റ്റാമ്പും ഉൾപ്പെടും. […]

Kerala

ആശാഭവനിലെ കുട്ടികൾക്കായി സദ്യ വിളമ്പി കത്തോലിക്ക ബാവ

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുവല്ലയിലെ ആശാഭവനിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു. കാതോലിക്കാ ബാവയുടെ ആശാഭവൻ സന്ദർശനത്തിന്റെ ഭാഗമായാണ് ആശാഭവൻ ഭാരവാഹികൾ ഓണാഘോഷം ഒരുക്കിയത്. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കാതോലിക്ക ബാവ നിർവഹിച്ചു. കുട്ടികളോടൊപ്പം കാതോലിക്കാ ബാവ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുകയും അവരോടൊപ്പം ചേർന്ന് പൂക്കളവും സദ്യയും ഒരുക്കുകയും ചെയ്തു. ആശാഭവൻ അംഗങ്ങളുടെ കലാപ്രകടനങ്ങളും ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു. കാതോലിക്കാ ബാവയുടെ ‘സഹോദരൻ’ പദ്ധതിയുടെ ഭാഗമായി നിരാലംബരായ അനേകർക്ക് […]

Kerala

കൊച്ചിയിലെ സർക്കാർ ഓണാഘോഷത്തിന് തുടക്കമായി

കൊച്ചിയിലെ സർക്കാർ ഓണാഘോഷത്തിന് തുടക്കമായി. ആദ്യദിനം സംഗീത സംവിധായകനും, ഗായകനുമായ അൽഫോൺസ് ജോസഫിന്റെ സംഗീത നിശ അടക്കമാണ് ഒരുക്കിയിരുന്നത്. ലാവണ്യം 2022 എന്ന് പേരിട്ടിരിക്കുന്ന ജില്ലാതല ഓണാഘോഷം ഈമാസം പന്ത്രണ്ട് വരെയാണ്. എറണാകുളം ജില്ലാ ഭരണക്കൂടവും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉത്ഘാടനത്തിന് മുൻപ് തുമ്പപൂ എറണാകുളത്തിന്റെ ഓണപ്പാട്ടും കലാവിരുന്നും. കൊവിഡ് മഹാമാരി കാലത്തിന്റെ പ്രയാസങ്ങൾ മാറുന്ന സമയത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി, വിനോദ സഞ്ചാര മേഖലയ്ക്കും ഉണർവ് നൽകുമെന്നാണ് പ്രതീക്ഷയെന്ന് […]