Kerala

ഭാ​ര്യയുടെ ​പി​താ​വി​നെ കു​ത്തി​ക്കൊല്ലാൻ ശ്ര​മി​ച്ച യുവാവിനെ പൊലീസ് പിടികൂടി

ഭാ​ര്യയുടെ ​പി​താ​വി​നെ കു​ത്തി​ക്കൊല്ലാൻ ശ്ര​മി​ച്ച കേസിൽ യുവാവ് പിടിയിലായി. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാ​രി​പ്പ​ള്ളി ക​ട​മ്പാ​ട്ടു​കോ​ണം വി​നീ​ത് ഭ​വ​നിൽ വി​പിൻ (27) പാ​രി​പ്പ​ള്ളി പൊ​ലീ​സിന്റെ പിടിയിലായി. മ​ദ്യ​പാ​നി​യും ല​ഹ​രി​ക്ക് അ​ടി​മ​യു​മായ പ്ര​തി, ഭാ​ര്യ​യു​മാ​യി വ​ഴക്കുണ്ടാക്കുക പതിവായിരുന്നു. 

ഇ​യാ​ളു​ടെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ എ​ഴി​പ്പു​റ​ത്തു​ള്ള വീ​ട്ടിൽ പി​താ​വി​നോ​ടൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു യു​വ​തി. ക​ഴി​ഞ്ഞ മാ​സം 22ന് മ​ദ്യ​ല​ഹ​രി​യിൽ വീ​ട്ടി​ലെ​ത്തി​യ പ്ര​തി ഭാ​ര്യ​യെ ത​ന്നോ​ടൊ​പ്പം അ​യയ്ക്കണമെന്ന് ആ​വശ്യപ്പെട്ട് ബ​ഹ​ളം ഉ​ണ്ടാ​ക്കി. ഭാ​ര്യാപി​താ​വ് പ്ര​സാ​ദ് അത് അനുവദിച്ചില്ല.

ഈ വി​രോ​ധ​ത്തിൽ പ്ര​തി കൈയിൽ ക​രു​തി​യി​രു​ന്ന മാ​ര​കാ​യു​ധം ഉപയോഗിച്ച് പ്രസാദിനെ കു​ത്തി പ​രി​ക്കേൽ​പ്പി​ച്ചതായും ക​ഴു​ത്തിൽ കു​ത്തി ​കൊ​ല​പ്പെ​ടു​ത്താൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ഴി​ഞ്ഞു​മാ​റി​യ​തിനാൽ വ​ല​തു ​കൈ​ക്ക് കു​ത്തേറ്റതായും പൊലീസ് പറഞ്ഞു. പാ​രി​പ്പ​ള്ളി പൊ​ലീ​സ് സ​ബ്ബ് ഇൻ​സ്‌​പെ​ക്​ടർ​മാ​രാ​യ സു​രേ​ഷ് കു​മാർ, സാ​ബു​ലാൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.