Kerala

യോഗ്യത ഉണ്ടായിട്ടും സ്ത്രീകൾക്ക് സുരക്ഷയുടെ പേരിൽ ജോലി നിഷേധിക്കരുതെന്ന് ഹൈക്കോടതി

യോഗ്യത ഉണ്ടായിട്ടും സ്ത്രീകൾക്ക് സുരക്ഷയുടെ പേരിൽ ജോലി നിഷേധിക്കരുതെന്ന് ഹൈക്കോടതി. രാത്രി കാലങ്ങളിൽ ജോലി ചെയ്യണമെന്ന നിബന്ധനയുടെ പേരിൽ വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളെ ഒരു ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് അനു ശിവരാമൻ്റെ ബെഞ്ച് നിരീക്ഷിച്ചു.

കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ സേഫ്റ്റി വിഭാഗത്തിലെ എൻജിനിയറിങ് ട്രെയിനി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന തെരേസ ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി സേഫ്റ്റി ഓഫീസർ തസ്തികയിലെ നിയമനത്തിന് പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് വിഞ്ജാപനം ചെയ്തതിനെതിരെയായിരുന്നു ഹർജി.

അർഹതയുള്ള സ്ത്രീകൾക്ക് രാത്രിയിലടക്കം ജോലി ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുവാൻ സർക്കാരും മറ്റ് സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീ എന്ന നിലയിലും രാത്രി ജോലി ചെയ്യണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലും ജോലിയിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.